മുടപുരം:കേന്ദ്ര സർക്കാരിന്റെ കരി നിയമങ്ങളിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭ സമരം നടത്തി.മുടപുരം പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം സി.പി.എം ആറ്റിങ്ങൽ ഏരിയ സെന്റർ അംഗം ജി.വേണുഗോപാലൻ നായർ ഉദ്‌ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഇ. നൗഷാദ് അധ്യഷത വഹിച്ചു.ഹക്കിം,ജസീം,മോഹനൻ, ചന്ദ്രബാബു ,നിസാം തുടങ്ങിയവർ പങ്കെടുത്തു.കോരാണിയിൽ നടന്ന സമരം എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി കോരാണിവിജു ഉദ്ഘാടനം ചെയ്തു.സുനീർ പനവിള,ജോഷി മൂലയിൽ, സുരേഷ് കുമാർ, സുനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.കിഴുവിലം പുളിമൂട് ജംഗ്ഷനിൽ നടന്ന ഉപരോധ സമരം സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷാ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു നേതാവ് അരവിന്ദന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി അംഗം ജ്യോതികുമാർ സംസാരിച്ചു.