നെയ്യാറ്രിൻകര: വ്യാജവാറ്ര് സംഘം യുവാവിനെ തലയിൽ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ ഒളിവിലാണ്. പെരുമ്പഴുതൂർ സുജിത്ത് ഭവനിൽ സുജിത്തി (29) നെയാണ് വെളളിയാഴ്ച രാത്രി പെരുമ്പഴുതൂർ സ്വദേശികളായ രവി, മണികണ്ഠൻ എന്നിവർ ചേർന്ന് ആക്രമിച്ചത്. രവിയുടെ മകനെ ദിവസങ്ങൾക്കുമുമ്പ് ചാരായക്കേസിൽ പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് സുജിത്തെന്ന് ആരോപിച്ചാണ് ഇവർ സുജിത്തിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി ആക്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജിത്തിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു. തലയിൽ 6 സ്റ്രിച്ചുണ്ട്.