തിരുവനന്തപുരം: ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മീരാബായ് ചാനുവിൻെറ വിജയം ഒളിമ്പിക്സിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി അനുമോദന സന്ദേശത്തിൽ പറഞ്ഞു.