ചിറയിൻകീഴ് :ആനത്തലവട്ടം സബ് സെന്റർ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയതിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് ആനത്തലവട്ടം സബ് സെന്ററിൽ നടന്ന യോഗത്തിൽ വി.ശശി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കുക്കു പ്രവർത്തന വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ആർ.സരിത,പി.മണികണ്ഠൻ,എം.അബ്ദുൽ വാഹിദ്, രേണുക.കെ.മാധവൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എസ് അനൂപ്, മിനിദാസ്,സുരേഷ് കുമാർ.ജി,ശിവ പ്രഭ.എസ്,രാഖി എസ്.എച്ച്,അനീഷ്.ആർ,അൻസിൽ അൻസാരി,ഫാത്തിമ ഷക്കീർ,ഷൈജ ആന്റണി,സൂസി ബിനു, മനു മോൻ ആർ.പി, ബേബി. ബി, ഷീബ ബി.എസ്, മേടയിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ബിജു സ്വാഗതവും സെക്രട്ടറി ബിന്ദു ലേഖ നന്ദിയും പറഞ്ഞു.