കഴക്കൂട്ടം: എസ്.ബി.ഐ പള്ളിപ്പുറം ശാഖയ്ക്കടുത്ത് ദേശീയപാതയ്ക്കരികിലായി നിന്ന മരം സമീപത്തെ ടെക്‌സ്‌റ്റെയിൽസുകാർ മുറിച്ച് മാറ്റിയത് വൻ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ 9യോടെയാണ് മരം മുറിച്ച് മാറ്റിയത്. അണ്ടൂർക്കോണം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമൻ, പഞ്ചായത്തംഗം മാലിക്ക്, വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളായ ശ്രീകുമാർ, അൽത്താഫ്, സഫർ, ശിവപ്രസാദ് തുടങ്ങിയവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവത്തിൽ തിങ്കളാഴ്ച കടയ്ക്ക് മുന്നിൽ മരം നട്ട് പ്രതിഷേധിക്കുമെന്ന് കെ. സോമൻ പറഞ്ഞു.