kripa

നെയ്യാറ്റിൻകര :കൃപ ചാരിറ്റീസിന്റെ മെമ്പർഷിപ് കാമ്പയിന്റെ ഉദ്ഘാടനം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ-ചാൻസിലറുമായ ഡോ.എം.എസ് ഫൈസൽ ഖാൻ നിർവഹിച്ചു.സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു.ആർ.പി ഗ്രൂപ് മേധാവി പത്മശ്രീ ഡോ.ബി.രവിപിള്ളയാണ് കൃപ ചാരിറ്റീസ് ട്രസ്റ്റ് ചെയർമാൻ.നിംസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഡോ.സജു കെ.എ,റാഫി,എം.മുഹമ്മദ് മാഹീൻ,ഷാനു റഹീം എന്നിവർ സംസാരിച്ചു.