chenkal-scb

പാറശാല:സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ പദ്ധതി പ്രകാരം ചെങ്കൽ സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച 5.9 ലക്ഷം രൂപ കാൻസർ, വൃക്ക രോഗങ്ങൾ, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ രോഗങ്ങൾ ബാധിച്ച് കഷ്ടപ്പെടുന്ന ബാങ്കിലെ തിരഞ്ഞെടുക്കപ്പെട്ട 27 അംഗങ്ങൾക്കായി വിതരണം ചെയ്തു.ഒരു അംഗത്തിന് 25000 രൂപ വരെയുള്ള തുകയാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, മുൻ പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് ഭരണസമിതി അംഗവുമായ ജെ. നിർമ്മലകുമാരി എന്നിവർ സംസാരിച്ചു.സെക്രട്ടറി വിമൽ വി.വി, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.