catholic

തിരുവനന്തപുരം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അനുസ്മരണം ഓൺലൈനായി നടന്നു. പരിശുദ്ധ ബാവാ തിരുമേനിയുടെ ലാളിത്യവും ദീനാനുകമ്പയും പ്രാർത്ഥനയും നിറഞ്ഞ ജീവിതം എല്ലാവർക്കും എക്കാലവും മാതൃകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോ മലബാർ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. കോശി എം. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, മാർത്തോമ്മാ സഭാ വികാരി ജനറൽ എ. ജോർജ് മാത്യു, ജനറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, ജനറൽ സെക്രട്ടറി ഷാജി ജെയിംസ് എന്നിവർ സംസാരിച്ചു