cov

തിരുവനന്തപുരം: രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ കൊവിഡ് പ്രതിരോധം കടുപ്പിക്കാൻ പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെയും അസി.കമ്മിഷണർമാരുടെയും നേതൃത്വത്തിൽ കൊവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല കൊവിഡ് സബ് ഡിവിഷണൽ ഓഫീസർമാർക്കാണ്. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽകാന്ത് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി.

കണ്ടെയ്ൻമെന്റ് മേഖലയിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തിരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായം തേടും.
കൊവിഡ് നിയന്ത്റണങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡിഷണൽ എസ്.പി മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നിലവിലുള്ള ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കും. കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ സ്​റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും.
ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമുള്ള ഒരുവഴി ഒഴികെ, ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളിൽ മൊബൈൽ പട്രോളിംഗും നടന്നുള്ള റോന്തുചുറ്റലും ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈൻ കർശനമായി നടപ്പിലാക്കും. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈ.എസ്.പിമാർ നേരിട്ട് പരിശോധിക്കും. സൗകര്യം ലഭ്യമല്ലെങ്കിൽ ജില്ലാ പൊലീസ് മേധാവികൾ ജില്ലാ ദുരന്തനിവാരണ അതോറി​റ്റിയെ അറിയിക്കും. വിവാഹം, മ​റ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്റണം കർശനമായി നടപ്പാക്കും. നിയന്ത്റണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

കൊ​വി​ഡ് ​വ​ക​ഭേ​ദ​ങ്ങ​ളെ
പ്ര​തി​രോ​ധി​ക്കാ​ൻ​ ​ബൂ​സ്റ്റർ

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​വൈ​റ​സ് ​വ​ക​ഭേ​ദ​ങ്ങ​ളി​ലൂ​ടെ​ ​അ​പ​ക​ട​കാ​രി​യാ​യാ​ൽ​ ​അ​ധി​ക​ ​പ്ര​തി​രോ​ധ​ശേ​ഷി​ക്കാ​യി​ ​ര​ണ്ട് ​ഡോ​സി​ന് ​പു​റ​മെ​ ​ര​ണ്ടാം​ ​ത​ല​മു​റ​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​വാ​ക്സി​ൻ​ ​കൂ​ടി​ ​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ​എ​യിം​സ് ​മേ​ധാ​വി​ ​ഡോ.​ ​ര​ൺ​ദീ​പ് ​ഗു​ലേ​റി​യ​ ​പ​റ​ഞ്ഞു.
എ​ല്ലാ​വ​ർ​ക്കും​ ​ര​ണ്ടു​ ​ഡോ​സ് ​വാ​ക്സി​ൻ​ ​ന​ൽ​കി​യാ​ലും​ ​കു​റ​ച്ചു​കാ​ലം​ ​ക​ഴി​ഞ്ഞ് ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​കു​റ​ഞ്ഞേ​ക്കാം.​ ​അ​പ്പോ​ൾ​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​ന​ൽ​കി​ ​വൈ​റ​സ് ​വ​ക​ഭേ​ദ​ങ്ങ​ളെ​ ​ചെ​റു​ക്കാം.​ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ​ ​എ​ല്ലാ​വ​ർ​ക്കും​ ​ര​ണ്ട് ​ഡോ​സ് ​വാ​ക്സി​ൻ​ ​ന​ൽ​കി​യ​ ​ശേ​ഷ​മാ​ണ് ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​ന​ൽ​കു​ക.​ ​ബൂ​സ്റ്റ​ർ​ ​ഡോ​സി​ന്റെ​ ​പ​രീ​ക്ഷ​ണം​ ​ന​ട​ക്കു​ക​യാ​ണെ​ന്നും​ ​ഡോ.​ ​ഗു​ലേ​റി​യ​ ​അ​റി​യി​ച്ചു.​ ​കൊ​വാ​ക്സി​ൻ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഭാ​ര​ത് ​ബ​യോ​ടെ​ക്കാ​ണ് ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​ഫൈ​സ​റും​ ​മൂ​ന്നാം​ ​ഡോ​സ് ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തു​ന്നു​ണ്ട്.

കു​ട്ടി​ക​ളി​ലെ​ ​വാ​ക്സി​ൻ​ ​സം​ബ​ന്ധി​ച്ച​ ​പ​രീ​ക്ഷ​ണം​ ​സെ​പ്തം​ബ​റോ​ടെ​ ​പൂ​ർ​ത്തി​യാ​കു​മെ​ന്നും​ ​ഗു​ലേ​റി​യ​ ​അ​റി​യി​ച്ചു.

18,531​ ​രോ​ഗി​ക​ൾ,​ ​ടി.​പി.​ആ​ർ​ 11.91%

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 18,531​ ​പേ​ർ​ ​കൂ​ടി​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ക്കാ​ൾ​ ​ഉ​യ​ർ​ന്നെ​ങ്കി​ലും​ ​രോ​ഗ​വ്യാ​പ​ന​ ​നി​ര​ക്കി​ൽ​ ​നേ​രി​യ​ ​കു​റ​വു​ണ്ടാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,55,568​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 11.91​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 98​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 15,969​ ​ആ​യി.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 17,538​ ​പേർ
സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 806​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 113​ ​പേ​ർ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നു​ ​വ​ന്ന​വ​രാ​ണ്.​ 74​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 15,507​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.
271​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ​ടി.​പി.​ആ​ർ​ 15​ന് ​മു​ക​ളി​ലു​ള്ള​ത്.


​ജി​ല്ല​ക​ളി​ൽ​ ​രൂ​ക്ഷം

പ്ര​തി​ദി​ന​ ​രോ​ഗ​വ്യാ​പ​നം​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​രൂ​ക്ഷ​മാ​കു​ന്നു.​ ​മ​ല​പ്പു​റം​ 2816,​ ​തൃ​ശൂ​ർ​ 2498,​ ​കോ​ഴി​ക്കോ​ട് 2252,​ ​എ​റ​ണാ​കു​ളം​ 2009,​ ​പാ​ല​ക്കാ​ട് 1624,​ ​കൊ​ല്ലം​ 1458,​ ​തി​രു​വ​ന​ന്ത​പു​രം​ 1107,​ ​ക​ണ്ണൂ​ർ​ 990,​ ​ആ​ല​പ്പു​ഴ​ 986,​ ​കോ​ട്ട​യം​ 760,​ ​കാ​സ​ർ​കോ​ട് 669,​ ​വ​യ​നാ​ട് 526,​ ​പ​ത്ത​നം​തി​ട്ട​ 485,​ ​ഇ​ടു​ക്കി​ 351​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.​ ​ആ​കെ​ ​രോ​ഗി​ക​ൾ​ 32,54,054.

40​ ​കോ​ടി​ ​പേ​ർ​ക്ക് ​കൊ​വി​ഡ്
വ​രാ​മെ​ന്ന് ​സ​ർ​വേ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​ത്തെ​ ​ജ​ന​സം​ഖ്യ​യി​ൽ​ ​മൂ​ന്നി​ലൊ​ന്ന് ​പേ​ർ​ക്ക് ​കൊ​വി​ഡ് ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​മെ​ഡി​ക്ക​ൽ​ ​റി​സ​ർ​ച്ച് ​സ​ർ​വേ​യി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​മൂ​ന്നി​ൽ​ ​ര​ണ്ട് ​പേ​ർ​ക്ക് ​പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടെ​ന്ന് ​സ​ർ​വേ​ ​വെ​ളി​പ്പെ​ടു​ത്തു​ന്നു.​ ​ഇ​തി​ൽ​ ​അ​ധി​കം​ ​പേ​രെ​യും​ ​നേ​രി​യ​ ​തോ​തി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ക്കു​ക​യും​ ​ഗു​രു​ത​ര​മാ​കാ​തെ​ ​ഭേ​ദ​മാ​വു​ക​യും​ ​ചെ​യ്തെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.

7252​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​സ​ർ​വേ​യ്‌​ക്ക് ​വി​ധേ​യ​രാ​ക്കി​യി​രു​ന്നു.​ ​ഇ​തി​ൽ​ ​പ​ത്ത് ​ശ​ത​മാ​നം​ ​വാ​ക്സി​ൻ​ ​എ​ടു​ത്തി​ട്ടി​ല്ല.​ 85.2​ ​ശ​ത​മാ​ന​ത്തി​ന് ​കൊ​വി​ഡ് ​പി​ടി​പെ​ട്ടു.
രാ​ജ്യ​ത്തെ​ 70​ ​ജി​ല്ല​ക​ളി​ൽ​ ​ക​ഴി​ഞ്ഞ​ ​മാ​സ​വും​ ​ഈ​ ​മാ​സ​വു​മാ​യി​ 28,​​975​ ​പേ​രി​ലാ​ണ് ​സ​ർ​വേ​ ​ന​ട​ത്തി​യ​ത്.