തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ ക്രിസ്തീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈൻ കിഡ്സ് ചാപ്പൽ ആരംഭിക്കും. ജീസസ് കിഡ്സ് യുട്യൂബ് ചാനൽ വഴിയാണ് കുട്ടികൾ നേതൃത്വം നൽകുന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
മഹായിടവകയുടെ കീഴിലുള്ള അറുന്നൂറിൽപരം സഭകളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഞായറാഴ്ചയും വൈകിട്ട് 6 ന് കിഡ്സ് ചാപ്പൽ നടത്തുമെന്ന് ക്രിസ്തീയ വിദ്യാഭ്യാസ സമിതി കോ-ഓർഡിനേറ്റർ റവ. സി.ആർ. ഗോഡ്‌വിൻ അറിയിച്ചു. ആദ്യ എപ്പിസോഡ് ഇന്ന് യൂട്യൂബിൽ ലഭിക്കും.
കിഡ്സ് ചാപ്പൽ ലോഗോയുടെയും പ്രമോ വീഡിയോയുടെയും പ്രകാശനം സി.എസ്.ഐ മോഡറേറ്റർ റവ. എ. ധർമ്മരാജ് റസാലം കോ-ഓർഡിനേറ്റർ റവ. സി.ആർ. ഗോഡ്‌വിന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി റവ. സജൻ ജോസ്, കൺവീനർ റവ. കെ.എസ്. ഷൈജുകുമാർ, ജോയിന്റ് കൺവീനർമാരായ റവ. സുനിൽ സായ്, എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.