സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. ഏറ്റവും കൂടുതൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ കാണാൻ കഴിയുന്നതും അവിടെത്തന്നെ. ഫോട്ടോ ഷൂട്ടിലൂടെ സിനിമാതാരങ്ങളെ വെല്ലുന്ന ആരാധകരെ സ്വന്തമാക്കിയവരുമുണ്ട്. ഓരോ ഫോട്ടോഷൂട്ടും മറ്റൊന്നിൽ നിന്ന് വ്യത്യസ്ത പുലർത്താനാണ് ഫോട്ടോഗ്രാഫർമാരും മോഡലുകളും പരിശ്രമിക്കുന്നത്.
വ്യത്യസ്തത പുലർത്തിയത് കൊണ്ട് മാത്രം ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ പല മോഡലുകൾക്കും കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രൊഫഷണൽ ജോലികൾ ചെയ്യുന്നവരും മോഡലിംഗ് രംഗത്തേക്ക് കടുന്നുവരുന്നുണ്ട്. ജോലിക്കൊപ്പം തന്നെ കലാരംഗവും ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കുന്നവരുമുണ്ട്. ആരോഗ്യ - ഐ.ടി മേഖലകളിൽ നിനൊക്കെ സിനിമാ, സീരിയൽ, മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നവരുമുണ്ട്.
ഇത്തരത്തിൽ മോഡലിംഗ് രംഗത്തും അഭിനയരംഗത്തും തിളങ്ങിനിൽക്കുന്ന താരമാണ് നത്തകി കൂടിയായ ഡോ. ഷിനു ശ്യാമളൻ. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഷിനു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. നിരവധി ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. നേവീബ്ളൂ ലഹങ്കയും ഗോൾഡൻ ചോളി ബ്ളൗസും ബേബി പിങ്ക് ദുപ്പട്ടയും ധരിച്ച് അതീവ സുന്ദരിയായാണ് താരത്തെ ചിത്രത്തിൽ കാണാനാവുക.
Traditional & Trendy ലുക്കിലുള്ള വേഷത്തിന് ഗ്രീൻ കളർ ഹെവി സ്റ്റേൺസ്റ്റഡഡ് ആഭരണങ്ങൾ മാറ്റ് കൂട്ടുന്നു. സജീഷ് സി.എസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഒ.ടി.ടി റിലീസിനെത്തിയ 'ചെരാതുകൾ' എന്ന ആന്തോളജി ചിത്രത്തിൽ ഷിനു ശ്യാമളൻ ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. നവാഗതനായ കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്ന 'സ്വപ്നസുന്ദരി' ആണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഡോ. ഷിനു ശ്യാമളൻ ഇപ്പോൾ അഭിനയിക്കുന്നത്.