കിളിമാനൂർ:പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ പുളിമാത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൈക്കിൾ റിക്ഷാറാലി സമാപന സമ്മേളനം ഉദ്ഘാടനം എം.എം.ഹസൻ ചെയ്തു.കാരേറ്റ് ജംഗ്ഷനിൽ നടന്ന യോഗത്തിൽ എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ,എ.ഷിഹാബുദീൻ, എം.കെ.ഗംഗാതിരധിലകൻ,പഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി,മണ്ഡലം പ്രസിഡന്റ് എസ്.സലിം,എൻ. അപ്പുക്കുട്ടൻ നായർ,എസ്.സുസ്മിത എന്നിവർ സംസാരിച്ചു.