photo

പാലോട്:എ.കെ.ആന്റണി എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിർമ്മിച്ച ഊരുകൂട്ട ഹാൾ ആൻഡ്

സ്റ്റഡിസെന്ററിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷിനു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബാ ഷാനവാസ്,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷാൻ തടത്തിൽ,മെമ്പർമാരായ ഷെഹനാസ്,ഭാസുരാംഗി,ട്രൈബൽ ഓഫീസർ ഹരിനാഥ് ഇടവം ഷാനവാസ്,ഊരുമൂപ്പൻമാരായ ബാലകൃഷ്ണൻ കാണി,രാജേന്ദ്രൻകാണി എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കാട്ടിലകുഴി ഈയ്യക്കോട് എന്നി പട്ടികവർഗ സങ്കേതത്തിലെ വിദ്യാർത്ഥികളെ എം.പി അനുമോദിച്ചു.