മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന് ഒ.എസ് അംബിക എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് വൈസ് പ്രസിഡന്റായിരുന്ന ജനതാദൾ എസിലെ അഡ്വ.എസ്.ഫിറോസ് ലാലിന് പ്രസിഡന്റിന്റെ ചുമതല നൽകിയത്.നിലവിലുള്ള ഭരണ സമിതിയിൽ സി.പി.എം പത്തും,സി.പി.ഐ,ജനതാദൾ-എസ്,കോൺഗ്രസ് എന്നിവർക്ക് ഓരോ സീറ്റുകളുമാണുള്ളത്.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറൽ വനിതാവിഭാഗത്തിനാണ്.ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന.പി.ആനന്ദാണ് വരണാധികാരി.