general

ബാലരാമപുരം : ഡി.വൈ.എഫ്.ഐ നേമം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി വാങ്ങുന്ന കനിവ് ആംബുലൻസിന്റെയും ജില്ലാ കമ്മിറ്റിയുടെ റെഡ് കെയർ ഹെൽപ്പ് സെന്ററിന്റെയും ധനസമാഹരണാർത്ഥം ഡി.വൈ.എഫ്.ഐ വെള്ളായണി മേഖലാ കമ്മിറ്റി വിവിധ ചലഞ്ചുകളിലൂടെ കണ്ടെത്തിയ 1,25,000 രൂപ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കവിതയ്ക്ക് മേഖലാ സെക്രട്ടറി എസ്.പി.പ്രശാന്ത്,പ്രസിഡന്റ് സി. എസ്.അഖിൽ,ബ്ലോക്ക് കമ്മിറ്റി അംഗം കാർത്തിക വിജയൻ എന്നിവർ ചേർന്ന് കൈമാറി.ഡി.വൈ.എഫ്.ഐ നേമം ബ്ലോക്ക് സെക്രട്ടറി ഡി.എസ്.നിതിൻരാജ്,​പ്രസിഡന്റ് സുജിത്ത്കുമാർ,ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ വൈശാഖ് ആനന്ദ് ഷിനു,മനുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.