ബാലരാമപുരം : സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റുമായിരുന്ന കാട്ടാക്കട ശശിയെ അനുസ്മരിച്ചു.സി.ഐ.ടി.യു നേമം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പനംകോട് ദർശന ഒാഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രദീപ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു നേമം എരിയ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എസ് സുദർശനൻ,വി.എസ്.വിജയകുമർ,എം.എ. ലത്തീഫ്,നാസർ,സി.പി.എം ഏരിയ കമ്മിറ്റി അംഗം നീറമൺകര വിജയൻ,സി.പി.എം പാപ്പനംകോട് ലോക്കൽ സെക്രട്ടറി കെ.പ്രസാദ് എന്നിവർ സംസാരിച്ചു.