വക്കം: പ്രതിരോധ വകുപ്പിനു കീഴിലുള്ള 41 ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവത്‌കരിക്കുന്നതിനെതിരെയും പണിമുടക്കുവാനുള്ള അവകാശം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ. അനിരുദ്ധൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.അക്ബർഷ, ന്യൂട്ടൺ അക്ബർഷ തുടങ്ങിയവർ സംസാരിച്ചു. കെ. പ്രഭകുമാർ സ്വാഗതവും എസ്. പ്രകാശ് നന്ദിയും പറഞ്ഞു.