photo

പാലോട്:കനൽ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തക വണ്ടി കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ പുസ്തകവണ്ടി ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.പാപ്പച്ചന്റെ അദ്ധ്യക്ഷതയിൽ മനീഷ് ജി നായർ സ്വാഗതവും റിനു ശ്രീധർ നന്ദിയും പറഞ്ഞു.പഞ്ചായത്ത് മെമ്പർ ഷൈന ദിൽഷാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം കുഞ്ഞ്,ഷാഹിദ ബീഗം,ഷനിൽ റഹീം,കനൽ പ്രസിഡന്റ് വി.എസ്.അരുൺ, സെക്രട്ടറി പി.ടി.ബെൻസി ലാൽ,ട്രഷറർ അനസുദിൻ,എസ്.എ ജവാദ്,ഷഫീഖ്,റിജു ശ്രീധർ,ഷിബു,സുധീർ,ബൈജു, ജഗ്ഗു അനീഷ്,ദിൽഷാദ്,വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.