general

ബാലരാമപുരം: ബാലരാമപുരം സ്പിന്നിംഗ് മില്ലിന്റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്ന്. സംഭവം അർദ്ധരാത്രി ആയതിനാൽ അപകടം ഒഴിവായി. ബാലരാമപുരത്ത് നിന്നു ഐത്തിയൂരിലേക്ക് പോകുന്ന ഇടവഴിയിലെ കൂറ്റൻ മതിലിന്റെ അപകടാവസ്ഥയിലായിരുന്ന ഭാഗമാണ് തകർന്നത്. നിരവധി യാത്രക്കാരാണ് വാഹനങ്ങളിലും അല്ലാതെയും ഈവഴി കടന്നുപോകുന്നത്. മതിലിന് വർഷങ്ങളുടെ പഴക്കമുള്ളതിനാൽ അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്. ഐത്തിയൂർ റോഡ് വികസനത്തിന്റെ ഭാഗമായി റോഡിന്റെ വളവ് മാറ്റുന്നതിനായി ചുറ്റുമതിൽ പൊളിക്കണമെന്നും ആവശ്യമായ സ്ഥലം സ്പിന്നിംഗ്മിൽ അധികൃതർ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തുകയും എം. വിൻസെന്റ് എം.എൽ.എ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജനുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എം.വിൻസെന്റ് എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു.