ചിറയിൻകീഴ് :ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തൈ ഉത്പ്പാദന കേന്ദ്രത്തിൽ നൂതന സാങ്കേതിക വിദ്യയിൽ വിളയിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് നിർവഹിച്ചു.കർഷക സംഘം ശാർക്കര,ചിറയിൻകീഴ് മേഖല കമ്മറ്റികൾക്കുള്ള സൗജന്യ തൈ വിതരണവും ഇതിനോടൊപ്പം നടന്നു.വെണ്ട,വഴുതന,കത്തിരി ,തക്കാളി, കാന്താരിമുളക്,പയർ മുതലായവ കൃഷി ചെയ്യുന്നു.കാർഷിക ക്ഷേമ മേഖലയിൽ ബൃഹത് പദ്ധതിയുടെ തയ്യാറെടുപ്പുകൾ നടന്നുവരുകയാണെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.മണികണ്ഠൻ,കെ.മോഹനൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,ബോർഡ് അംഗങ്ങളായ അജയകുമാർ,ഗിരിജ,സാജി,യൂണിയൻ നേതാക്കളായ വി.വിജയകുമാർ,പി.വി.സുനിൽ,ചിറയിൻകീഴ് എൽ.സി സെക്രട്ടറി സി.രവീന്ദ്രൻ,കൃഷി അസിസ്റ്റന്റ് അനിൽകുമാർ,സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു. ബാങ്ക് ട്രഷററും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.മുരളി സ്വാഗതവും ബാങ്ക് സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.