നെയ്യാറ്റിൻകര:മനുഷ്യാവകാശ മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക്‌ മൊബൈൽ ഫോൺ വിതരണം ചെയ്തു.കെ.ആൻസലൻ എം.എൽ എ,സംസ്ഥാന കാർഷിക വികസന ബാങ്ക് ചെയർമാൻ സോളമൻ അലക്സും എന്നിവർ മൊബൈൽ ഫോണുകൾ കൈമാറി.മനുഷ്യാവകാശ മിഷൻ ജില്ല ചെയർമാൻ രാഭായ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.അതിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗം മുരളി,ബിനു മരുതത്തൂർ,ആനന്ദ് രാഭായ്,നെല്ലിമൂട് എൽ.സി മെമ്പർമാരായ പൊന്നമ്പലം സുനിൽ,മനോജ് എന്നിവർ പങ്കെടുത്തു.