പൂവാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ പൂവാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് അംഗം സജയകുമാറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.എം.വിൻസെന്റ് എം.എൻ.എ ഉദ്ഘാടനം ചെയ്തു.പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം സജയകുമാർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അംഗം ഫേളാറൻസി മുത്തയ്യൻ,പുഷ്പാംഗതൻ,ശിവദാസൻ,സുനിൽ,അമൃത മോഹൻ എന്നിവർ സംസാരിച്ചു.