cpi

പൂവച്ചൽ:പൂവച്ചൽ അമ്പലം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുരസ്കാകര വിതരണവും ആംബുലൻസ് പ്രഖ്യാപനവും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറിയേറ്റംഗം പൂവച്ചൽ രാജീവ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ വിശിഷ്ടവ്യക്തികളെ ആദരിച്ചു.ജില്ലാ എക്സിക്യുട്ടീവ് അംഗം പൂവച്ചൽഷാഹുൽ എ പ്ലസ് വിജയികളെ ആദരിച്ചു.അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,പവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ഷാജി,ജില്ലാ പഞ്ചായത്തംഗം വി.രാധിക,പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ വിൻസന്റ്,പൂവച്ചൽ ഗ്രാമ പഞ്ചായത്തംഗം ഷമീമ,എ.സലാഹുദീൻ എസ്.ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.