v-murali

തിരുവനന്തപുരം: ഭാരതത്തിന്റെ ചികിത്സയും ഭക്ഷണ പാരമ്പര്യവും ലോകത്തിനുമുന്നിൽ എത്തിച്ച മഹാനായിരുന്നു ഡോ. പി കെ. വാരിയർ എന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഡോ.പി. കെ. വാരിയരുടെ ജീവിതവും പൈതൃകവും എന്ന വിഷയത്തിൽ സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷനും ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ.ജി.ജി. ഗംഗാധരൻ മോഡറേറ്ററായിരുന്നു. ഡോ.എം.എസ്. സ്വാമിനാഥൻ സന്ദേശം വായിച്ചു.
പാരമ്പര്യത്തെയും ആധുനിക ശാസ്ത്രത്തെയും ഒരുമിച്ച് കൊണ്ടുപോയ മഹദ്‌വ്യക്തിയായിരുന്നു വാരിയർ എന്ന് ഡോ. എം.എസ്. വല്യത്താൻ പറഞ്ഞു.

ഡോ.വന്ദന ശിവ, ഡോ. ജെറാൾഡ് ബൊഡേക്കർ, ഡോ. ഭൂഷൻ പട്‌വർദ്ധൻ, ഡോ. പി. മാധവൻകുട്ടി വാര്യർ, ഡോ. സി.സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.