തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കീഴിലെ പ്രവർത്തികളുടെ ബിൽ മാറി കരാറുകാർക്ക് തുക അനുവദിക്കാൻ തദ്ദേശസ്വയംഭരണ എൻജിനിയറിംഗ് വിഭാഗത്തിലെ ജില്ലാതല എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്ക് അധികാരം നൽകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.
നിലവിൽ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയർമാർക്കാണ് ഫണ്ട് അനുവദിക്കാൻ അധികാരം. എന്നാൽ ജോലിഭാരം കാരണം തുക അനുവദിക്കുന്നതിൽ കാലതാമസമുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.