നെടുമങ്ങാട് :എസ് .എസ് .എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
എ.ഐ.വൈ.എഫ് അരുവിക്കര യൂണിറ്റ് പ്രസിഡന്റ് ബി.സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം ചെയ്തു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിജയൻ നായർ,സി.പി.ഐ അരുവിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എ.റഹിം,ലോക്കൽ കമ്മിറ്റി അംഗം ലുക്കുമാനുൽ ഹക്കിം,ലോക്കൽ കമ്മിറ്റി അംഗം എസ്.ബിജോയ്,അരുവിക്കര വാർഡ് മെമ്പർ ഗീതാ ഹരികുമാർ എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സഖാവ് അരുൺ സ്വാഗതം പറഞ്ഞു.ഗൗരി,അഭിജിത്,ഗൗരി കൃഷ്ണ,സൂര്യ നാരായണൻ,ഗോപിക എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.