നെടുമങ്ങാട് :യൂത്ത് കോൺഗ്രസ് മുളയറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ ഉദ്‌ഘാടനം ചെയ്‌തു.മുളയറ യൂണിറ്റ് പ്രസിഡന്റ് ഷിബു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർ ജെ.ശോഭനദാസ്,മണ്ഡലം പ്രസിഡന്റ് എസ്.ആർ.സന്തോഷ്,യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് സജിൻ വെള്ളൂർക്കോണം,ബ്ലോക്ക് കമ്മിറ്റി അംഗം ഭഗവതിപുരം ശ്രീകുമാർ,ബൂത്ത് പ്രസിഡന്റുമാർ ജയൻ, സോമൻ എന്നിവർ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് യൂണിറ്റ് സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറർ അജിൻ നന്ദിയുംപറഞ്ഞു.