bjp-kollayil

പാറശാല :കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് നിർബന്ധിത പിരിവ് നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിവന്ന ധർണയുടെ സമാപനം മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൂപ് അദ്ധ്യയക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.എസ്.ബിനു,വിക്രമൻ നായർ,ഐ.സി.രാജേഷ്,ജി.മധു,കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി.അനിൽകുമാർ,ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറി എസ്.ടി.സന്തോഷ്,ഒ.ബി.സി മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് ലക്ഷ്മണ,പൊരുതൽ ദിലീപ്, നരേന്ദ്രൻ നായർ,പാറവിള സന്തോഷ്,കാവുവിള ബിനു എന്നിവർ സംസാരിച്ചു.സമരത്തെത്തുടർന്ന് പിരിവ് പിൻവലിക്കുകയായിരുന്നു.