തിരുവനന്തപുരം: അഭിജിത് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനുകരണീയവുമാണെന്ന് ഡോ.ശശിതരൂർ എം.പി പറഞ്ഞു. അകാലത്തിൽ പൊലിഞ്ഞ യുവപ്രതിഭ അഭിജിത്തിന്റെ ആറാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.വിൻസെന്റ് എം.എൽ.എ സഹായ വിതരണം ഉദ്ഘാടനം ചെയ്തു.അഭിജിത്തിന്റെ പിതാവും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ കോട്ടുകാൽ കൃഷ്ണകുമാർ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മൻമോഹൻ,ചെങ്കൽ രാജശേഖരൻ നായർ,ഫൗണ്ടേഷൻ സെക്രട്ടറി അജിത് വെണ്ണിയൂർ,ഓർഗനൈസിംഗ് സെക്രട്ടറി എം.സാഗർ,കരകുളം ജയകുമാർ,എസ്.പ്രകാശ്,ആർ.സന്തോഷ്‌കുമാർ, ജി.ഹരി,ഗിരിജ കുമാരി,അഡ്വ.ജി.സുബോധൻ തുടങ്ങിയവർ പങ്കെടുത്തു.