തിരുവനന്തപുരം : നീറ്റ് 2021 പരീക്ഷയ്ക്ക് ഈ വർഷം മുതൽ ഏഴ് അവസരങ്ങൾ വരെ അനുവദിക്കുകയും ഒന്നരമാസത്തോളം പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ആഗസ്റ്റ് 1 മുതൽ നീറ്റ് തീവ്രപരിശീലന ബാച്ച് ആരംഭിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നീറ്റിൽ ടോപ്പ് റാങ്കിൽ വന്ന എം.ബി.ബി.എസുകാരാണ് പരിശീലനം നൽകുന്നത്. ടോപ്പിൽ എത്താൻ അവർ ഉപയോഗിച്ച ട്രിക്കുകളും ലോജിക്കും ഷോർട്ട് കട്ടുകളും ഉപയോഗിച്ച് വിദ്യാർത്ഥികളെ നീറ്റിന് തയ്യാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ധാരാളം പരീക്ഷകളും അതിന്റെ വിശദീകരണവും പ്രധാന ചാപ്റ്റർ ക്ളാസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈവ് ക്‌ളാസുകളാണ്. നാൽപതു ദിവസം ദൈർഖ്യമുള്ളഈ ക്ലാസിൽ കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 9744005277 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.