vacc

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് വാക്‌സിൻ പ്രതിസന്ധി. ഒരു ലക്ഷത്തിൽ താഴെ ഡോസ് മാത്രമാണ് സ്റ്റോക്കുള്ളത്. ഇന്ന് ചുരുക്കം ജില്ലകളിൽ മാത്രമാണ് വാക്‌സിൻ ഉള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പൂർണമായും തീർന്നു. ഇന്ന് കൂടുതൽ ഡോസ് എത്തുമെന്നാണ് പ്രതീക്ഷ.

ഇന്നലെ ഒരുലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകി. ചില ജില്ലകളിൽ സ്വകാര്യ ആശുപത്രികൾക്ക് കഴിഞ്ഞ ദിവസം നൽകിയ വാക്‌സിനാണ് ഇന്ന് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തിന് ലഭിച്ച വാക്‌സിൻ പൂർണമായി വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാനത്ത് അനുവദിച്ച 10 ലക്ഷം വാക്‌സിൻ കെട്ടികിടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം വന്നതിന് പിന്നാലെ ശനിയാഴ്ച നാലരലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകി റെക്കോർഡിട്ടു. ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം വാക്‌സിൻ നൽകുന്നത്. ഇതോടെ എല്ലാ റീജിയണൽ വാക്‌സിൻ സ്റ്രോറുകളും കാലിയായി.

45ന് മുകളിലുള്ളവരിൽ രണ്ടാം ഡോസിനായി നിരവധി പേർ കാത്തിരിക്കുന്നതിനാലും 18ന് മുകളിലുള്ള നിരവധി പേർക്ക് ആദ്യ ഡോസ് പോലും ലഭിക്കാത്ത സാഹചര്യത്തിലും അടിയന്തരമായി കൂടുതൽ ഡോസ് ലഭിച്ചില്ലെങ്കിൽ വാക്‌സിനേഷൻ പ്രതിസന്ധിയിലാകും.

17,466​ ​രോ​ഗി​ക​ൾ,​ ​ടി.​പി.​ആ​ർ​ 12.3​ %

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 17,466​ ​പേ​ർ​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ 12.3​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,42,008​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 66​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 16,035​ ​ആ​യി.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 16,662​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 662​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 78​ ​പേ​ർ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നു​ ​വ​ന്ന​വ​രാ​ണ്.​ 64​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 15,247​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ടി.​പി.​ആ​ർ​ 15​ന് ​മു​ക​ളി​ലു​ള്ള​ 271​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.


​ ​രോ​ഗി​ക​ൾ​ ​കൂ​ടു​ന്നു


വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​രോ​ഗി​ക​ൾ​ ​പ്ര​തി​ദി​നം​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​മ​ല​പ്പു​റം​ 2684,​ ​കോ​ഴി​ക്കോ​ട് 2379,​ ​തൃ​ശൂ​ർ​ 2190,​ ​എ​റ​ണാ​കു​ളം​ 1687,​ ​പാ​ല​ക്കാ​ട് 1552,​ ​കൊ​ല്ലം​ 1263,​ ​തി​രു​വ​ന​ന്ത​പു​രം​ 1222,​ ​ആ​ല​പ്പു​ഴ​ 914,​ ​ക​ണ്ണൂ​ർ​ 884,​ ​കോ​ട്ട​യം​ 833,​ ​കാ​സ​ർ​കോ​ട് 644,​ ​പ​ത്ത​നം​തി​ട്ട​ 478,​ ​വ​യ​നാ​ട് 383,​ ​ഇ​ടു​ക്കി​ 353​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.​ ​ആ​കെ​ ​രോ​ഗി​ക​ൾ​ 32,71,530.

ഓ​ക്​​സി​മീ​റ്റ​റ​ട​ക്കം​ ​അ​ഞ്ച്​​ ​മെ​ഡി​ക്കൽ
ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​വി​ല​ ​കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​പ​ൾ​സ് ​ഓ​ക്സി​മീ​റ്റ​റ​ട​ക്കം​ ​അ​ഞ്ച് ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​വി​ല​ ​കേ​​​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​കു​റ​ച്ചു.​ ​ഓ​ക്‌​സി​മീ​റ്റ​ർ,​ ​ഗ്ലൂ​ക്കോ​മീ​റ്റ​ർ,​ ​ബി.​പി​ ​മോ​ണി​റ്റ​ർ,​ ​നെ​ബു​ലൈ​സ​ർ,​ ​ഡി​ജി​റ്റ​ൽ​ ​തെ​ർ​മോ​മീ​റ്റ​ർ​ ​എ​ന്നി​വ​യു​ടെ​ ​വി​ല​യാ​ണ്​​ ​കു​റ​ച്ച​തെ​ന്ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​മ​ൻ​സു​ഖ് ​എ​ൽ​ ​മ​ണ്ഡ​വ്യ​ ​ട്വീ​റ്റ് ​ചെ​യ്‌​തു.​ ​ജൂ​ലാ​യ് 20​ ​മു​ത​ൽ​ ​പു​തി​യ​ ​വി​ല​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്നു.​ ​ഇ​തു​സം​ബ​ന്ധി​ച്ച്​​ ​ക​ഴി​ഞ്ഞ​ 13​ന് ​നാ​ഷ​ണ​ൽ​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ​പ്രൈ​സിം​ഗ്​​ ​അ​തോ​റി​ട്ടി​യു​ടെ​ ​(​എ​ൻ​‌.​പി.​‌​പി.​‌​എ​)​ ​ഉ​ത്ത​ര​വ്​​ ​ക​മ്പ​നി​ക​ൾ​ക്ക്​​ ​കൈ​മാ​റി​യി​രു​ന്നു.


ഉ​പ​ക​ര​ണം...................​ ​നി​ല​വി​ലെ​ ​വി​ല...................​പു​തു​ക്കി​യ​ ​വില
​ ​ഓ​ക്സി​മീ​റ്റ​ർ........................3,​​999​ ​രൂ​പ..................1,​​545​ ​രൂപ
​ ​ബി.​പി​ ​മോ​ണി​റ്റ​ർ..........​ 3,​​500​ ​രൂ​പ....................​ 1,​​375​രൂപ
​ ​ഗ്ലൂ​ക്കോ​മീ​റ്റ​ർ..................​ 1,​​590​ ​രൂ​പ.......................675​രൂപ
​ ​ഡി​ജി​റ്റ​ൽ​ ​തെ​ർ​മോ​മീ​റ്റ​ർ.....270​ ​രൂ​പ...................​ 249​ ​രൂപ

കൊ​വി​ഡ് ​വാ​ക്സിൻ
മാ​ന​ദ​ണ്ഡം​ ​മാ​റ്റ​ണം

₹​കേ​ര​ള​ത്തി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ ​സു​പ്രീം​കോ​ട​തി​യിൽ
ന്യൂ​ഡ​ൽ​ഹി​ ​:​വാ​ക്‌​സി​ൻ​ ​വാ​ങ്ങാ​നു​ള്ള​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ ​അ​സോ​സി​യേ​ഷ​ൻ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​വാ​ക്‌​സി​ൻ​ ​ക​മ്പ​നി​ക​ളു​ടെ​ ​ഇ​പ്പോ​ഴ​ത്തെ
ന​യ​മ​നു​സ​രി​ച്ച് ​ചെ​റു​കി​ട​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​വാ​ക്‌​സി​ൻ​ ​വാ​ങ്ങാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.
സി​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​നി​ന്ന് ​വാ​ക്‌​സി​ൻ​ ​വേ​ണ​മെ​ങ്കി​ൽ​ ​കു​റ​ഞ്ഞ​ത് 6000​ ​യൂ​ണി​റ്റ് ​വാ​ങ്ങ​ണം.​ ​ഭാ​ര​ത് ​ബ​യോ​ടെ​ക്കി​ൽ​ ​നി​ന്നാ​ണെ​ങ്കി​ൽ​ 3800​ ​യൂ​ണി​റ്റ് ​വാ​ക്‌​സി​നെ​ങ്കി​ലും​ ​വാ​ങ്ങ​ണം.​ ​ചെ​റു​കി​ട​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​സാ​മ്പ​ത്തി​ക​മാ​യ​ട​ക്കം​ ​ഇ​ത് ​പ്രാ​യോ​ഗി​ക​മ​ല്ല.​ ​അ​തി​നാ​ൽ​ ​ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ​വാ​ക്‌​സീ​ൻ​ ​വാ​ങ്ങാ​ൻ​ ​ക​ഴി​യു​ന്ന​ ​ത​ര​ത്തി​ൽ​ ​മാ​ദ​ണ്ഡ​ങ്ങ​ളി​ൽ​ ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​നി​ല​വി​ൽ​ ​രാ​ജ്യ​ത്ത് ​ആ​കെ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​വാ​ക്‌​സി​നി​ൽ​ 25​ ​ശ​ത​മാ​നം​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​ബാ​ക്കി​ ​കേ​ന്ദ്രം​ ​നേ​രി​ട്ട് ​വാ​ങ്ങി​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്നു.