വടകര: ചെന്നൈയിൽ വ്യവസായിയായിരുന്ന ഒഞ്ചിയത്തെ കുഞ്ഞിപ്പുരയിൽ എം.കെ മമ്മു ഹാജി (86) നിര്യാതനായി. എം.ആർ.സി ചാരിറ്റി സംഘടനയിലുൾപ്പെടെ സാമൂഹിക - സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: ഇബ്രാഹിം, ഷംസുദ്ദീൻ, സുബൈദ, താഹിറ, നസീമ, സീനത്ത്. മരുമക്കൾ: ആരിഫ, ഷമീം ബാനു, യൂസഫ്, ഹമീദ്, അഷറഫ്, ഹൈദർ.
പരേതരായ മാണിക്കോത്ത് ഇബ്രാഹിമിന്റെയും ബിയാത്തുവിന്റെയും മകനാണ്. സഹോദരങ്ങൾ: പരേതയായ ആസ്യ, നഫീസ, ആയിഷ.