remadevi-76

കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും മഹിളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന പുത്തനമ്പലം ഗൗരിവിലാസത്തിൽ പരേതനായ ബാലചന്ദ്രൻപിള്ളയുടെ ഭാര്യ രമാദേവിപിള്ള (76) നിര്യാതയായി. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, തയ്യൽ തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. മക്കൾ: ജയാദേവി, രമേശ്‌ചന്ദ്രൻ, ജയചന്ദ്രൻ. മരുമക്കൾ: ശശിധരൻപിള്ള, ശ്രീകുമാരി, ജയലക്ഷ്മി. സഞ്ചയനം ബുധനാഴ്ച് രാവിലെ 8ന്.