കുറ്റൂർ: നാടകനടനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ആയിരുന്ന മരുതൂർ രാമകൃഷ്ണൻ (87) നിര്യാതനായി . ആർ. വിയ്യൂർ എന്ന പേരിൽ നാടകങ്ങളും ചെറുകഥകളും ബാലസാഹിത്യവും എഴുതിയിരുന്ന അദ്ദേഹം പഴയ കാലത്ത് റേഡിയോ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. ഔഷധി പബ്ലിക് റിലേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ചീരാത്ത് സ്രാമ്പിയിൽ ദേവയാനിയാണ് ഭാര്യ. മകൾ: ജയശ്രീ ( മ്യൂറൽ ചിത്രകാരി, ബോംബെ), മകൻ: വിനോദ് (ഗോദ്‌റെജ് , ചണ്ഡീഗഡ്). മരുമകൻ : സത്യനാരായണൻ (ഗോദ്‌റെജ് ബോംബെ), രജിത.