വെഞ്ഞാറമൂട് :പത്തേക്കർ - ചിലന്തിയാം കോണം റോഡിൽ ട്രാൻസ്ഫോർമറിന് സമീപം സമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി.ഗതാഗതം തടസപ്പെടുന്ന രീതിയിലാണ് മാലിന്യനിക്ഷേപം.കാൽനട യാത്രക്കാർക്കുപോലും നടക്കാനാവാത്ത സ്ഥിതിയാണിപ്പോൾ.തെരുവുനായ്ക്കൽ മാലിന്യത്തിലെ അവശിഷ്ടം കടിച്ചെടുത്ത് തോടുകളിലും റോഡിലും കൊണ്ടിടുന്നു.മാലിന്യങ്ങൾ അഴുകി ദുർഗന്ധം ഉണ്ടാവുന്നു.ഇതുമൂലം സമീപവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.ഇതിനെതിരെ വാർഡ് മെമ്പർ ബിനുവും നാട്ടുകാരും ചേർന്ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി.