cpm

വെഞ്ഞാറമൂട്:കോൺഗ്രസ് -ബി.ജെ.പി വിട്ട് മുപ്പതോളം പേർ സി.പി.എമ്മിൽ ചേർന്നു.യൂത്ത് കോൺഗ്രസ് മാങ്കുഴി യൂണിറ്റ് പ്രസിഡന്റ് ദീപു,പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീഷ് കുമാർ എന്നിവരുൾപ്പടെയുള്ളവരാണ് സി.പി.ഐ എമ്മിൽ ചേർന്നത്.മാണിക്കൽ പഞ്ചായത്തിലെ കൊപ്പം മഞ്ചാടിമൂട് പ്രദേശത്തുനിന്നാണ് മുപ്പതോളംപേർ സി.പി.എമ്മിൽ ചേർന്നത്.സി.പി.എം മാണിക്കൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി ഇ.എ.സലിം പ്രവർത്തകരെ സ്വീകരിച്ചു.ലോക്കൽ സെക്രട്ടറി ആർ.അനിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി,കെ.എസ്.ഷാജു,എ.നൗഷാദ്,ആർ.എസ്. സുനിൽ,ടി.നന്ദു,കെ.അനി,സുനിൽ മഞ്ചാടിമൂട് തുടങ്ങിയവർ പങ്കെടുത്തു.