കിളിമാനൂർ: കേരളത്തിലെ ഓൺലൈൻ പഠനസംവിധാനം ലോകത്തിനു മാതൃകയാണ്. വിദ്യാർത്ഥി, യുവജന, മഹിളാസംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സഹായ പരിപാടികളും ചലഞ്ചുകളും വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി മാറുന്നുവെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള മഹിളാസംഘം കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറണ്ടക്കുഴിയിൽ ഓൺലൈൻ പഠനസഹായവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഹിളാസംഘം മണ്ഡലം കമ്മിറ്റി സെക്രട്ടറി എ. ഷീല അദ്ധ്യക്ഷയായിരുന്നു. കേരള മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഇന്ദിരാരവീന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. പി.ആർ. രാജീവ്, മണ്ഡലം സെക്രട്ടേറിയറ്റംഗം കാരേറ്റ് മുരളി സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി. കെ.ജി. ശ്രീകുമാർ, ഗ്രാമ പഞ്ചായത്തംഗം രതി പ്രസാദ് വി. ധരളിക, എന്നിവർ സംസാരിച്ചു. സിജിമോൾ സ്വാഗതവും എസ്. ദീപ നന്ദിയും പറഞ്ഞു. പറണ്ടകുഴിയിൽ പുതുതായി പാർട്ടിയിൽ ചേർന്ന പ്രവർത്തകരെ ആദരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഇന്ദിരാരവീന്ദ്രനിൽ നിന്ന് ബ്രാഞ്ച് സെക്രട്ടറി എൻ. ബാബു പാർട്ടി പതാക ഏറ്റുവാങ്ങി.