കല്ലറ : എൻ.സി.പി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തിരുപുറം ഗോപന് വാമനപുരം എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.പാങ്ങോട് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ഇളവട്ടം ശ്രീധരൻ,ബ്ലോക്ക് പ്രസിഡന്റ് സുന്ദരം ,എൻ.സി.പി ജില്ലാ സെക്രട്ടറി അനൂപ് വെഞ്ഞാറമൂട്,എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി റോഷൻ റോജ, എൻ.സി.പി നേതാക്കളായ വിഷ്ണു,അരുൺ,ഷിജു വാഴത്തൊപ്പുപച്ച,വാമനപുരം മധുസൂദനൻ,സുനിൽ പാലുവള്ളി,അനിൽകുമാർ പെരിങ്ങമ്മല,ജോഷി നന്ദിയോട്, മണികണ്ഠൻ മൈലമൂട് എന്നിവർ സംസാരിച്ചു.