മുടപുരം:മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) സംഘടിപ്പിച്ച ഭക്ഷ്യ കിറ്റ് -മാസ്ക് എന്നിവയുടെ വിതരണോദ്‌ഘാടനം സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, എ.ഐ ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഇ.നൗഷാദ്,സി.പി.ഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപുര രാധാകൃഷ്ണൻ,സി.പി.ഐ അഞ്ചുതങ്ങു ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു ജോസഫ് ,ജോതികുമാർ,സജീർ കടക്കാവൂർ എന്നിവർ പങ്കെടുത്തു.