കല്ലമ്പലം:റോഡിലെ കൊടുംവളവിൽ നിരന്തര അപകടങ്ങളെ തുടർന്ന് വാഹന യാത്രികർക്ക് റോഡിൽ മറ്റ് വാഹനങ്ങൾ വരുന്നത് മനസിലാക്കാൻ കഴിയുന്നില്ലെന്ന പരാതിയെ തുടർന്ന് ഡി.വൈ.എഫ്.ഐ നാവായിക്കുളം ചിറ്റായിക്കോട് യൂണിറ്റ് സുരക്ഷാ പ്രതിഫലന ദർപ്പണം സ്ഥാപിച്ചു.യൂണിറ്റ് പരിധിയിലെ മാവിൻമൂട് - ചിറ്റായിക്കോട് റോഡിൽ ആലപ്പുഴ ജംഗ്ഷനിലെ വളവിലാണ് പ്രതിഫലന ദർപ്പണം സ്ഥാപിച്ചത്. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ. രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ശാലു സ്വാഗതവും വിനീത് നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ പ്രസിഡന്റ് എസ്. എസ് മനുശങ്കർ,ശ്രീനാഥ്,രാജീവ്,സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.