കല്ലമ്പലം:കരവാരം - തോട്ടയ്ക്കാട് കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ഡിജിറ്റൽ പഠനത്തിന് പ്രയാസപ്പെടുന്ന കുട്ടികൾക്കുള്ള സ്മാർട്ട് ഫോണിന്റെ വിതരണോദ്ഘാടനം നടന്നു.തോട്ടയ്ക്കാട് എം.ജി.യു.പി എസിലെ ഒരു നിർദ്ധന വിദ്യാർത്ഥിയ്ക്ക് ഫോൺ കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്.ഫൗണ്ടേഷൻ രക്ഷാധികാരി കെ.പുഷ്പരാജൻ,ചെയർമാൻ നിസാം തോട്ടക്കാട്,ഭാരവാഹികളായ ഹാഷിം കരവാരം,അജിദത്തൻ, ശ്രീറാം,സ്റ്റല്ല,പ്രഥമ അദ്ധ്യാപിക റാണി തുടങ്ങിയവർ പങ്കെടുത്തു.