കല്ലമ്പലം: തോളൂർ നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. അഡ്വ.വി.ജോയി എം.എൽ.എ മൊമ്മന്റോകൾ വിതരണം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി മഖ്തൂം തോളൂർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഇ. കമറുദ്ദീൻ സ്വാഗതവും ലൈബ്രറിയൻ സുജീന മഖ്തൂം നന്ദിയും പറഞ്ഞു. ബ്ലോക്ക് മെമ്പർ എ. ജിഹാദ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ഗ്രന്ഥശാലാ കൗൺസിൽ പ്രസിഡന്റ് സുധീർ, വാർഡ് മെമ്പർ റീനാ ഫസൽ, ഷാജഹാൻ എന്നിവർ സംസാരിച്ചു.