തിരുവനന്തപുരം:കാലിത്തീറ്ര വില നിയന്ത്രിക്കുക,ക്ഷീരകർഷകർക്ക് കൊവിഡാനന്തര ധനസഹായവും പലിശരഹിത വായ്പയും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ക്ഷീരകർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്രിന് മുന്നിൽ നടത്തിയ ധർണ എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് അയിരം എസ്.സലീംരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബു, ആനത്താനം രാധാക‌ൃഷ്ണൻ, വാഴോട്ടുക്കോണം മധുകുമാർ,കുന്നത്തുകാൽ ശ്രീകുമാരൻ നായർ, ഇരുമ്പിൽ മണിയൻ, മേഘ, മൂന്നാംമൂട് വേണു, പാലക്കുഴി ശിവരാജൻ, കോവളം രവീന്ദ്രൻ, നെയ്യാറ്റിൻകര അജിത്ത്, പാടശേരി ഉണ്ണി, കൊഞ്ചിറവിള സന്തോഷ്, പേയാട് മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.