തിരുവനന്തപുരം:പ്രമോഷനുകൾ എത്രയും വേഗം നടപ്പിലാക്കി ഒഴിവ് വരുന്ന തസ്തികകളിൽ നിയമനം നൽകുക,റാങ്ക് ലിസ്റ്റുകളുടെ കാലാവിധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ടീചേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 11 ദിവസം പിന്നിട്ടു.
വിവിധ ജില്ലകളിൽ എൽ.പി, യു.പി, എച്ച്.എസ്.എ റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം നടത്തുന്നത്. ദിവസവും 20 പേർ വീതമാണ് സമരത്തിൽ പങ്കെടുക്കും.