geetha-devi

നെടുമങ്ങാട്: നഗരസഭയിലെ 16ാംകല്ല് വാർഡ് ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന് നടക്കും. കൗൺസിലറായിരുന്ന എൽ.ഡി.എഫിലെ ഗിരിജാ വിജയൻ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.എമ്മിന് വേണ്ടി ഗിരിജാ വിജയന്റെ മകൾ വിദ്യാവിജയനാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഗീതാദേവി തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നത്. 10 വോട്ടിനാണ് ഗീതാദേവി പരാജയപ്പെട്ടത്. ബി.ജെ.പിക്കായി രമ ടീച്ചറാണ് മത്സരരംഗത്തുള്ളത്. നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫിന് 27ഉം, യു.ഡി.എഫിന് 8ഉം ബി.ജെ.പിക്ക് നാലും സീറ്റുകളാണുള്ളത്.