വിതുര:നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേൻമയുള്ള കോഴിഇറച്ചി എല്ലാപേർക്കും ലഭ്യമാക്കുന്നതിനും, ഇറച്ചിക്കോഴിയുടെ വിലവർദ്ധന തടയുന്നതിനുമായി മൃഗസംരക്ഷണവകുപ്പ്,കെപ്കോ എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ ആവിഷ്ക്കരിച്ച കേരളചിക്കൻ പദ്ധതിയുടെ ജില്ലയിലെ നാലാമത് ഒൗട്ട് ലെറ്റ് തൊളിക്കോട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,ഡോ.കെ.ആർ.ഷൈജു,ഷീജ.കെ.വി,തൊളിക്കോട് ടൗൺവാർഡ് മെമ്പർ ഷെമിഷംനാദ്,തുരുത്തി വാ‌ർഡ് മെമ്പർ എൻ.എസ്.ഹാഷിം,തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ, മുൻ മെമ്പർ തൊളിക്കോട് ഷംനാദ്,ഡോ.കെ.ആർ.ഷൈജു,കെ.വി.ഷീജ,കെ.എൻ.അൻസർ എന്നിവർ പങ്കെടുത്തു.