മുടപുരം: കിഴുവിലം കാട്ടുമുറാക്കൽ പുതിയ പാലത്തിന്റെ നിർമ്മാണം ഒന്നര വർഷമായിട്ടും പൂർത്തിയാക്കാതെ ഇഴയുന്നതിൽ പ്രതിഷേധിച്ച് കിഴുവിലം പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷെരീഫ് പനയത്തറ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ, മുൻ മെമ്പർ മഞ്ജു പ്രദീപ്, ദളിത് കോൺഗ്രസ് നേതാവ് മധു കുറക്കട, എൻ.ജി.ഒ നേതാവ് പ്രദീപ്, ഒ.ഐ.സി.സി നേതാവ് നൗഷാദ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് താരതങ്കൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കുമാർ, സൈനബീവി, കുഞ്ഞുശങ്കരൻ, സതി കുഞ്ഞുശങ്കരൻ, കോൺഗ്രസ് നേതാക്കളായ ഡി. ബാബുരാജ്, സാദിക്ക് കാട്ടുമുറാക്കൽ, ഷാനവാസ്, റഷീദ്, മോഹനൻ നായർ, ബഷീർ, ഷാനി, സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.