d

നെടുമങ്ങാട്: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയും കർഷകദ്രോഹ നടപടികൾക്കെതിരെയും അഖിലേന്ത്യാ കിസാൻ സഭ അരുവിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ വി.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ലോക്കൽ കമ്മറ്റി പ്രസിഡന്റ് ഭാസിക്കുട്ടി നായരുടെ അദ്ധ്യക്ഷതയിൽ കിസാൻ സഭ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡോ.എസ്. യോഹന്നാൻ സ്വാഗതം പറഞ്ഞു. കിസാൻ സഭ നേതാക്കളായ അരുവിക്കര വി.വിജയൻ നായർ , വെള്ളനാട് ഹരിഹരൻ,കളത്തറ മധു , ടൗൺ വാർഡ് മെമ്പർ ഗീതാ ഹരികുമാർ അഡ്വ.എസ്.എ. റഹിം, എൻ. മനോഹരൻ നായർ ,എൻ.ബാലചന്ദ്രൻ നായർ , മാവിറവിള രവി , ജനപ്രതിനിധികളായ അജേഷ്, രേണുക രവി, ക്ഷീരസംഘം പ്രസിഡന്റ് അംബിക എന്നിവർ സംസാരിച്ചു.