നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലെ സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായ അക്ഷരച്ചെപ്പ് പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി
എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി, ജില്ലാ പഞ്ചായത്തംഗം എസ്. സുനിത, പഞ്ചായത്തംഗങ്ങളായ പി.എം. സുനിൽ, ടി.ആർ. ചിത്രലേഖ, പനവൂർ ഷറഫ് തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടർ സാഹിത്യകാരൻ സപ്തപുരം അപ്പുക്കുട്ടൻ ഏറ്റുവാങ്ങി.