തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യക്കിറ്ര് മുടക്കമില്ലാതെ വിതരണം ചെയ്യുന്ന റേഷൻ വ്യാപാരികൾക്ക് 10 മാസത്തെ കുടിശിക കമ്മീഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും റേഷൻ വ്യാപാരികളുടെ കൂലിച്ചെലവും വേതനവും സേവനമായി കണക്കാക്കണമെന്ന മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചും റേഷൻ വ്യാപാരി കോ - ഓർഡിനേഷൻ കമ്മിറ്രി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. അഡ്വ.ജി. കൃഷ്‌ണപ്രസാദ്, അഡ്വ.ജോണി നെല്ലൂർ, സി. ഉദയഭാനു, അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ്, ബേബിച്ചൻ മുക്കാടൻ, ടി. മുഹമ്മദ് അലി, ദാനിയേൽ ജോർജ്ജ്, മൂസാഹാജി, പ്രിയംകുമാർ എന്നിവർ പങ്കെടുത്തു.